സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (സി.ഇ.ഡബ്ലിയു.എ.)

സി-ആപ്റ്റിലെ ജീവനക്കാരുടെ സാമൂഹ്യവും സാമ്പത്തികവും ആരോഗ്യപരവുമായ അഭിവൃദ്ധി മുൻ നിർത്തി ജീവനക്കാരും മാനേജ്മെൻറും സംയുക്തമായി 2015 ൽ രൂപീകരിച്ച സമിതിയാണ് സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (സി.ഇ.ഡബ്ലിയു.എ.). ജീവനക്കാരുടെ മാസവരിയും മാനേജ്മെൻറിൻറെ പാഴ്ക്കടലാസ് വില്പനയുടെ വിഹിതവുമാണ് സമിതിയുടെ പ്രധാന വരുമാന സ്രോതസ്. മാനേജിംഗ് ഡയറക്ടറാണ് സമിതിയുടെ അദ്ധ്യക്ഷൻ. അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികൾ മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിക്കാണ് നിയന്ത്രണ ചുമതല. അംഗങ്ങളുടെ പൊതുയോഗം അംഗീകരിച്ച നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സമിതി പ്രവർത്തിക്കുന്നത്.

അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ:-
1. വിരമിക്കുന്ന സമയത്ത് ഉദ്യോഗസ്ഥർക്ക് സഹായം / പിന്തുണ നൽകുക
2. സേവനത്തിൽ മരണമടഞ്ഞ അംഗത്തിന്റെ കുടുംബത്തിന് സഹായം നൽകുക
3. കഠിനമായ അസുഖമുള്ള അംഗങ്ങൾക്ക് സഹായം നൽകുക
4. അംഗങ്ങളുടെ കുടുംബത്തിന്റെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
5. മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ സെമിനാർ, ആനന്ദ പര്യടനം തുടങ്ങിയവ നടത്തുക


Dr P Sureshkumarപ്രസിഡന്റ് ഡോ. പി. സുരേഷ് കുമാർ മാനേജിംഗ് ഡയറക്ടർ,
സി-ആപ്റ്റ്
  
സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ

 Reg.No TVM/TC/411/2016

 വാർത്തകളും സംഭവങ്ങളും
---------------------------------------

11/11/2023 ന് വട്ടിയൂർക്കാവ് SFS ചർച്ചിൽ CEWA യുടെ വാർഷിക പ്രോഗ്രാം മീറ്റിംഗും 
Cewa ഫാമിലി ഗെറ്റോഗതറും നടത്താൻ ഉദ്ദേശിക്കുന്നു. യോഗത്തിൽ പങ്കെടുക്കാൻ
എല്ലാ Cewa അംഗങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു



CEWA കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ അവാർഡ്

 IMG 8367

 

16/05/2022 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് C-APT ഹെഡ് ഓഫീസ് കോംപ്ലക്സിൽ വെച്ച് SC/ST 
വിദ്യാർത്ഥികൾക്കുള്ള മൾട്ടിമീഡിയ അക്കാദമി കോഴ്‌സുകളുടെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
ഡോ.ആർ.ബിന്ദു CEWA അംഗങ്ങളുടെ കുടുംബത്തിന്
വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു.


cewasecretary സെക്രട്ടറി

ശ്രീ.സജിത് കുമാർ ടി
9387751093
 Sulfickar Aliട്രഷറർ
ശ്രീ. സുൽഫിക്കർ അലി എ
9847248365