ഞങ്ങളെക്കുറിച്ച്

28.04.1992 ലെ ജി.ഒ.(എം.എസ്.) 73/92/ ഉ.വി.വ. നമ്പർ ഉത്തരവ് പ്രകാരം 1992 ൽ കേരള സർക്കാർ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഓഡിയോവിഷ്വൽ ആൻറ് റിപ്രോഗ്രാഫിക് സെൻറർ 28/05/2011 ലെ ജി. ഒ. (എം.എസ്.)/69/2011/ഉ.വി.വ നമ്പർ ഉത്തരവ് പ്രകാരം കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ് (സി-ആപ്റ്റ്‌) എന്ന പുതിയ നാമം സ്വീകരിക്കുകയുണ്ടായി. വിദ്യാസമ്പന്നരും, തൊഴിൽരഹിതരുമായ യുവജനങ്ങൾക്ക് കംപ്യൂട്ടർ, അനിമേഷൻ & മൾട്ടീമീഡിയ, ഓഫീസ് ഓട്ടോമേഷൻ, അച്ചടി, റിപ്രോഗ്രാഫി മേഖലയിൽ പരിശീലനം നൽകുക, സർക്കാർ വകുപ്പുകൾക്കും സ്വയംഭരണ പൊതുമേഖല സ്ഥാപനങ്ങൾക്കും ആവശ്യമായ അച്ചടി/റിപ്രോഗ്രാഫി ജോലികൾ ഏറ്റെടുത്തു പൂർത്തീകരിച്ചു നൽകുക എന്നിവയാണ് സെൻററിൻ്റെ ലക്ഷ്യങ്ങൾ. കാഴ്ച വൈകല്യം ഉള്ളവർക്ക് ആവശ്യമായ ബ്രെയിൽ പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പഠന ഗവേഷണവും അച്ചടിയും സെൻററിൻ്റെ മറ്റൊരു പ്രധാന സംരംഭമാണ്. സെൻററിൻ്റെ ഭരണ നിർവ്വഹണത്തിനായി ഒരു ഭരണസമിതിയും (ഗവേർണിംഗ് ബോഡി) പ്രവർത്തക സമിതിയും (എക്സിക്യൂട്ടീവ് കമ്മിറ്റി) നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉപാധ്യക്ഷയയുമായി 14 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഭരണ സമിതി (ഗവേർണിംഗ് ബോഡി). സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷയായ പ്രവർത്തക സമിതിയിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി) 5 അംഗങ്ങളാണ് ഉള്ളത്. മാനേജിംഗ് ഡയറക്ടറാണ് രണ്ടു സമിതികളുടെയും മെമ്പർ സെക്രട്ടറി.